ഉപ്പ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ​ഗുണങ്ങൾ ഏറെ, പിങ്ക് ഉപ്പിനെക്കുറിച്ച് കൂടുതൽ അറിയാം

ആരോ​ഗ്യ സംരക്ഷണത്തിന്റെ ഭാ​ഗമായി പലതും നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വേ​ഗം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഉപ്പ് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ കാലങ്ങളിൽ നാം ഉപയോ​ഗിച്ച് കൊണ്ടിരുന്നത് പരൽ ഉപ്പായിരുന്നു എങ്കിൽ ഇന്ന് അതിൽ നിന്ന് മാറി പൊടി ഉപ്പിലേക്ക് പോയി ഇന്ന് ആളുകൾ ധാരളമായി ഉപയോ​ഗിക്കുന്നത് പിങ്ക് സാൾട്ടാണ് എന്തൊക്കെയാണ് ഇതിന്റെ ​ഗുണങ്ങൾ എന്ന് പരിചയപ്പെടാം.

രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും പിങ്ക് ഉപ്പ് ലഭ്യമല്ല. രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഹിമാലയൻ പിങ്ക് ഉപ്പ് ആണ് ഇന്ന് വിപണിയിൽ ലഭിക്കുന്നത്. അഷ്ടാംഗ സംഗ്രഹം, ചരക സംഹിത, ശുശ്രുത ഭാവപ്രകാശ നിഘണ്ടു, അഷ്ടാംഗഹൃദയം എന്നീ കൃതികളിൽ ഇന്തുപ്പിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഹിമാലയത്തിൽ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഉപയോ​ഗിക്കുന്നത്.

സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ പിങ്ക് ഉപ്പിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിൽ നിർജീവമായിക്കിടക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈ ഉപ്പ് ഉപയോഗിക്കുന്നത് ആശ്വാസം നൽകും. അതുവഴി വിശപ്പ് വർധിക്കുന്നു. ഓക്കാനം, ഛർദിൽ, ഫ്ലൂ, വിരശല്യം എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ചെറുനാരങ്ങാ നീരും പിങ്ക് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഈ ഉപ്പിൽ അയഡിൻ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവ മൂന്നിനെയും ബാലൻസ് ചെയ്യാൻ പിങ്ക് ഉപ്പിന് സാധിക്കുന്നു. ശരീരത്തിലെ ഉപാപചയം വർധിപ്പിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി രാവിലെ ആഹാരത്തിനു മുൻപ് നാരങ്ങാ നീരും പിങ്ക് ഉപ്പും അല്പം വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ വളരെ നല്ലതാണ്. ഇളം പിങ്ക് നിറമാണ് ഈ ഉപ്പിന്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയും പല്ലുകൾക്ക് ശക്തി നൽകുകയും, മുട്ട് വേദന, തലവേദന, സന്ധിവേദന ഇവയ്ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരമായി ഇളം ചൂട് വെള്ളത്തിൽ ഈ ഉപ്പ് ചേർത്ത് കാൽ മുക്കിവയ്ക്കുക.
ശരീരഭാഗങ്ങളിൽ നീര് ഉണ്ടെങ്കിൽ പിങ്ക് ഉപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് നീരുള്ള ഭാഗത്ത് ആവി നൽകാം. അതുമല്ലെങ്കിൽ മുരിങ്ങയിലയോടൊപ്പം ഉപ്പ് അരച്ച് ചേർത്ത് പുരട്ടുക. പുരുഷൻമാരിൽ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് നല്ല കുളിർമ നൽകാൻ ഈ ഉപ്പിനു സാധിക്കുന്നു. അതിനാൽ നല്ല സുഖപ്രദമായ ഉറക്കവും ലഭിക്കുന്നു. അതുവഴി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. അപ്പോൾ ഇനി നമുക്ക് ഗുണങ്ങൾ ഏറെയുള്ള ഈ ഉപ്പ് ശീലമാക്കാം. ആരോഗ്യം ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *