ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ ഇന്റസ്റ്റാഗ്രാം പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ നീക്കം.
ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു. ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിന് സമാനമാകാനാണ് സാധ്യത. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്.
നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല. അഥവാ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാലും ഫോട്ടോയിലെ പല സൈഡുകളും ക്രോപ്പ് ചെയ്യേണ്ടിവരും. ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടാനും അതിന്റെ വിശദവിവരങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കഴിഞ്ഞ ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമിന്റെ തലവനായ ആദം മോസെരി പുതിയ അപ്ഡേഷന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ചെറിയ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതു കൂടിയാകാം പുതിയ മാറ്റത്തിന് ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്.
