ലോകത്തെ ഏറ്റവും മനോഹരമായ അനുഭൂതിയാണ് പ്രണയം. ഒരു വ്യക്തി പ്രണയത്തിലേക്ക് വഴുതി വീണാൽ പിന്നെ അയാൾ പലപ്പോഴും തന്റെ പങ്കാളിയിലേക്ക് ഒതുങ്ങി പോകുക സ്വാഭാവികമാണ്. പക്ഷേ തന്റെ ആഗ്രഹങ്ങളും വ്യക്തിത്വവുമൊക്കെ നഷ്ടപ്പെടുത്തികൊണ്ട് പ്രണയത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് ഉചിതം. പ്രണയം എന്നാൽ അടിസ്ഥാന പരമായി രണ്ട് വ്യക്തികൾ തമ്മിലുള്ള മനസിലാക്കലുകൾ കൂടെയാണ്. അത് നഷ്ടപ്പെട്ടാൽ പിന്നെ ആ ബന്ധത്തിന് അതിക കാലം നിലനിൽക്കാനാകില്ല. 5 പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധത്തിലുണ്ടെങ്കിൽ വളരെ സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും അതിനാൽ ആലോചിച്ച് ഒരു തീരുമാനമെടുക്കേണ്ട സാഹചര്യമാണെന്നും തിരിച്ചറിയാം.
- പ്രണയത്തിന്റെ പേരിൽ ഒരിക്കലും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടെന്ന് വയ്ക്കരുത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്, ജോലിയ്ക്ക് പോകുന്നത് തുടങ്ങി ഒന്നും തന്നെ മറ്റുള്ളവർക്കായി മാറ്റിവയ്ക്കരുത്. നിങ്ങളുടെ ഇഷ്ടത്തിൽ കൈകടത്താനുള്ള സ്വാതന്ത്ര്യവും ആർക്കും കൊടുക്കരുത്. എപ്പോഴും ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് തനിക്ക് തന്നെയാണ് എന്നതോർക്കുക.
- പ്രണയബന്ധത്തിലാണ് എങ്കിലും നിങ്ങൾ ഒരു വ്യക്തിയാണ് എന്നത് എപ്പോഴും ഓർക്കുക. അതിനാൽ സ്വന്തം അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ മറ്റുള്ളവരുടെ താൽപ്പര്യത്തിന് വേണ്ടി ഉപേക്ഷിക്കരുത്. സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ മറക്കരുത്.
3.പ്രണയിക്കുന്ന വ്യക്തി അടുത്തുണ്ടാവുക ഏറ്റവും സമാധാനവും സന്തോഷവും നൽകുന്ന കാര്യമാണ്. പക്ഷേ അവർ അടുത്തുണ്ടാകുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടോ? അവരെ പിരിഞ്ഞിരിക്കുമ്പോൾ വേദനയോ അടുത്തുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നോ ചിന്തിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ ശുഭമല്ല. ബന്ധം തുടരണമോ എന്നതിനെക്കുറിച്ച് ആലോചിക്കാം.
- ഏത് ബന്ധമായാലും അഭിനന്ദനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പങ്കാളിയുടെ നേട്ടങ്ങളും ചെയ്യുന്ന നല്ല കാര്യങ്ങളും അഭിനന്ദിക്കുന്നത് ബന്ധത്തിന്റെ കരുത്താണ് കാണിക്കുന്നത്. എന്നാൽ കുറേ നാളായി യാതൊരു പ്രശംസകളും പരസ്പരം ഉണ്ടാകുന്നില്ലെങ്കിൽ ബന്ധത്തിന്റെ അവസാനമാണ് കാണിക്കുന്നത്.
- പ്രണയമായാലും ദാമ്പത്യമായാലും സംശയം വില്ലനാണ്. സ്വസ്ഥതയും സമാധാനവുമില്ലാത്ത അവസ്ഥയായിരിക്കും സംശയം അവശേഷിപ്പിക്കുക. പങ്കാളിയുടെ പ്രവൃത്തികളെയെല്ലാം നിരീക്ഷിക്കാൻ തുടങ്ങും. എല്ലാം പങ്കുവയ്ക്കേണ്ട ബന്ധം ചോദ്യങ്ങളാൽ നിറയും. വിശ്വാസമില്ലാതെ ഒന്നിച്ചു ജീവിക്കുന്നതിൽ അർത്ഥമില്ല. പ്രണയം ജീവൻ അപഹരിക്കുന്ന അവസ്ഥയിൽ എത്താൻ വരെ സാധ്യതയുള്ളതിനാൽ യുക്തിപൂർവം തീരുമാനമെടുക്കുണം.
