ബാഗ്ദാദ്: ഇറാഖിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന അമ്പതോളം രോഗികള്‍ വെന്തുമരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.
ഇറാഖിന്റെ തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
