ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍വില 110 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് ഇന്നത്തെ വില

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 76 പൈസയായി വര്‍ധിച്ചു. ഡീസലിന് 102 രൂപ 41 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 107 രൂപ 82 പൈസയും ഡീസലിന് 101 രൂപ 62 പൈസയുമായി. കോഴിക്കോട് പെട്രോളിന് 108 രൂപ 40 പൈസയായി. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 101 രൂപ 84 പൈസയായി വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *