തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു . കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്.കുട്ടികളെ കൂടി അനുവദിക്കണം എന്നാണാവശ്യം.കേന്ദ്ര നിയമത്തിൽ ഇളവ് വേണം എന്ന ആവശ്യം കേരളം ഉന്നയിക്കുമെന്നും നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എ ഐ ക്യാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ വരുന്നത് 2022 ഡിസംബറിലാണ്.മുൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്.
ആറു ആക്ഷേപങ്ങളാണ് ഉദ്യോഗസ്ഥന് എതിരെ ലഭിച്ചത്. വിജിലൻസ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തതാണ്. പരാതി വന്നത് കൊണ്ടു ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു .
