ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. ജൂണ്‍ മാസം ഇത് നാലാം തവണയാണ് തുടര്‍ച്ചയായി ഇന്ധനവില കൂടുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. ഈ വര്‍ഷം മാത്രം 44 തവണ ഇന്ധന വില കൂട്ടി. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *