ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനൊരുങ്ങി ഡിആർഡിഒ

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനൊരുങ്ങുകയാണ് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ). സൈനികർക്കായി ഒൻപത് കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നിർമിക്കുന്നത്. ചണ്ഡീഗഡ് ബാലിസ്റ്റിക് റിസർച്ച് ലാബോറട്ടറിയിലാണ് ബുള്ളറ്റ് – പ്രൂഫ് ജാക്കറ്റുകളുടെ പരിശോധന നടത്തിയത്. ജാക്കറ്റുകൾ നിർമിക്കുന്നത് ഡിആർഡിഒയുടെ കാൺപൂർ ലബോറട്ടറിയിലാണ്.

ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റിൽ ഒരു ഗ്രാം ഭാരം കുറയ്ക്കുന്നതുപോലും സൈനികർക്ക് സുരക്ഷ ഉറപ്പുവരുത്തികൊണ്ടാണ്. ഇതിനായി വളരെ സവിശേഷമായ മെറ്റീരിയലുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ഭാരം 10.4 കിലോയിൽ നിന്ന് ഒൻപത് കിലോയിലേക്ക് എത്തിക്കാനാകുമെന്നാണ് ഡിആർഡിഒ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *