റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തു നയതന്ത്ര നീക്കങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജര്‍മ്മനി. റഷ്യയുടെ യുക്രൈന്‍ അധിനിവേഷ സമയത്ത് വിവിധ രാജ്യങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജര്‍മന്‍ സ്ഥാനപതി വാള്‍ട്ടര്‍ ജെ ലിന്‍ഡ്‌നര്‍ പറഞ്ഞു. റഷ്യ ആയാലും യുക്രൈന്‍ ആയാലും നാറ്റോയായാലും എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്ക് അറിയാമെന്നും ലിന്‍ഡ്‌നര്‍ പറഞ്ഞു.
ഇന്ത്യയുടെ നയതന്ത്ര കരുത്തിനെ ഇന്ന് ലോകം തിരിച്ചറിയുന്നു. പൗരന്മാരുടെ സുരക്ഷയിലും യുദ്ധഭൂമിയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഇന്ത്യയുടെ നീക്കം സമാനതകളില്ലാത്തതാണന്നും അദ്ദേഹം പറഞ്ഞു.
