ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാക്കുന്നു. ബുധനാഴ്ച 5,233 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41 ശതമാനം കൂടുതലാണ് പുതിയ കേസുകൾ. ചില സംസ്ഥാനങ്ങളിൽ അണുബാധ കുത്തനെ ഉയരുകയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 93 ദിവസത്തിന് ശേഷം ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് അണുബാധ 5,000 കടന്നു, മൊത്തം സജീവ കേസുകളുടെ എണ്ണം 28,857 ആയി. മരണങ്ങളുടെ എണ്ണം 5,24,715 ആയി ഉയർന്നിട്ടുണ്ട്. ഇന്നലെ 1,881 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വ്യാപനം ശക്തമാണ്.
സംസ്ഥാനത്ത് ബി.എ.5 വേരിയന്റിന്റെ ഒരു കേസും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 1,242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, തിങ്കളാഴ്ചത്തെ എണ്ണത്തിന്റെ ഇരട്ടിയാണിത്.
