ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരുടെ പഠന പ്രകാരം വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുകയും ഇത് ക്യാന്‍സറിനു കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പറയുന്നു. മഞ്ഞുരുകുന്നത് റേഡോണ്‍ എന്ന റേഡിയോ ആക്റ്റീവ് വാതകം പുറന്തള്ളുന്നതിനിടയാകും എന്നാണ് കണ്ടെത്തിയത്.മാരകമായ ശ്വാസകോശ ക്യാന്‍സറിന് കാരണമാകുന്നതാണ് റേഡോണ്‍ വാതകം. റേഡോണ്‍ അന്തരീക്ഷത്തില്‍ പരക്കുന്നത് തടയാന്‍ പേര്‍മഫ്രോസ്റ്റിന് കഴിയുമെങ്കിലും വലിയ തോതില്‍ മഞ്ഞുരുകുന്നത് വഴി ഈ സംരക്ഷണം ഇല്ലാതാവുകയും റേഡോണ്‍ പുറന്തക്കുകയും ചെയ്യും.
