കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ടെക്നിക്കുകളും ഇന്റർനെറ്റിൽ കാണാറുണ്ട്. അതിൽ ചിലത് ഉപകാരപ്രദമാണ് എങ്കിൽ ചിലത് അയ്യേ എന്ന് തോന്നും. ഇത്തരത്തിൽ താൻ വാഷിംഗ് മെഷീനിൽ പച്ചക്കറി കഴുകും എന്ന് ടിക്ടോക്കിൽ സ്ത്രീ വെളിപ്പെടുത്തിയിരിക്കയാണ്.
ആഷ്ലി എക്കോൾസ്ആണ് ഇങ്ങനെ വിചിത്രമായ ഒരു സംഗതി ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്നത്. 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വാഷിംഗ് മെഷീനിൽ പച്ചക്കറികൾ നിറച്ചിരിക്കുന്നത് കാണാം. അതിലേക്കാണ് എക്കോൾസ് ക്യാമറ തിരിച്ചു വച്ചിരിക്കുന്നത് അതിലെ ബട്ടൺ അമർത്തി മെഷീനിൽ 55 മിനിറ്റ് സെറ്റ് ചെയ്തിരിക്കുന്നു. പിന്നെ കാണിക്കുന്നത് ആ 55 മിനിറ്റിന് ശേഷമുള്ള ഭാഗമാണ്. അതിൽ അവർ കഴുകിയെടുത്ത പച്ചക്കറികൾ കാണിക്കുന്നു.
എന്നാൽ പലരും ഇതിനെ വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇത്തരത്തിൽ പച്ചക്കറി ഒരിക്കലും കഴുകാൻ കഴിയില്ലെന്നാണ് പലരും വ്യക്തമാക്കുന്നത്.
