വളരെ ചുരുക്കം സിനിമകളിലെ മികവുറ്റ അഭിനയത്തിലുടെ മലയാളി മനസിൽ ഇടപിടിച്ച യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു.
തീയതിയായിരുന്നു വിവാഹം. എട്ടുവർഷങ്ങൾക്ക് മുമ്പാണ് താൻ ആൻമരിയയെ കണ്ടതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ധീരജ് കുറിച്ചു. സുഹൃത്തുക്കളായിരുന്നു ആദ്യം. സൗഹൃദം പിന്നീട് കുറച്ച് സ്പെഷ്യലായ ഒന്നിലേക്ക് മാറി. ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയാണ് ജീവിതം കടന്നുപോയത്. അത് ജീവിതാവസാനംവരെ തുടരാൻ തീരുമാനിച്ചു. ഇതൊരു സാധാരണ വിവാഹമല്ല. കുടുംബവും സുഹൃത്തുക്കളുമെല്ലാമാണ് ഇത് സാധ്യമാക്കിയത്. ധീരജ് ഇൻസ്റ്റാഗ്രമിൽ കുറിച്ചു
