ഇടുക്കി : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടു വര്‍ഷമായിട്ടും ഇതാദ്യമായി ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
വീട്ടമ്മയ്ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
