ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. ആശിഷ് മിശ്ര അടക്കം 14 പേര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നേരത്തെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ലഖിംപൂര്‍ സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. കുറ്റപത്രത്തില്‍ പേരുള്ള അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അടക്കമുള്ള 13 പേര്‍ ജയിലിലായിരുന്നു.

 
                                            