കേരളത്തിലെ ആരോഗ്യമേഖലയുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സര്‍ക്കാര്‍.2,629 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിക്കായി 500 കോടി രൂപ അനുവദിക്കും. അര്‍ബുദരോഗ പാത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ആര്‍സിസി ഐ സംസ്ഥാന കാന്‍സര്‍ സെന്റര്‍ ഉയര്‍ത്തും. കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ മുഖേന കാര്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും ധനമന്ത്രി അറിയിച്ചു. കാന്‍സര്‍ നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിനെ മധ്യകേരളത്തിലെ ഒരു കാന്‍സര്‍ സെന്ററായി വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
360 കിടക്കകളുള്ള കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ ഒന്നാംഘട്ടം 22- 23 ല്‍ പൂര്‍ത്തിയാകും.

 
                                            