വൈറലായി ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീടിന്റെ ദൃശ്യം. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകളെയാണ് കാണുന്നത്. ചുവരുകള്‍ പോലും കാണാന്‍ സാധിയ്ക്കാത്ത വിധത്തിലാണ് തേളുകൾ നിലയുറപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ കാര്യമായ അറിവൊന്നുമില്ല.
ഈ വീഡിയോ ഒരു പോര്‍ച്ചുഗീസുകാരനാണ് പകര്‍ത്തിയതെന്ന് കരുതുന്നു. കാരണം വീഡിയോവില്‍ അയാള്‍ പറയുന്ന ഭാഷ പോര്‍ച്ചുഗീസാണ്. എന്നാലും വീഡിയോയിലെ വീട്ടില്‍ ആരും തന്നെ താമസിക്കുന്നില്ലെന്ന് കരുതപ്പെടുന്നു.
