പറന്നുയരുന്ന വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് കൗതുകമാകുന്നു. പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നാനെഘട്ടില്‍ നിന്നുള്ളതാണ് ഈ അദ്ഭുതക്കാഴ്ച കാണാനാകുക.
സാധാരണയായി മല മുകളിൽ നിന്ന് താഴേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നതെങ്കിൽ ഇവിടെ അങ്ങനെയല്ല.ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. പശ്ചിമഘട്ട മലനിരകളിലെ വെള്ളച്ചാട്ടമാണ് കാറ്റിന്റെ ശക്തിയിൽ പിന്നോട്ട് പറക്കുന്നത്. ഗുരുത്വാകർഷണ ബലവും കാറ്റിന്റെ ശക്തിയും ഒരുപോലെയെത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരവും അപൂർവവുമായ ഈ കാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ദൃശ്യം ജനശ്രദ്ധനേടി. മൺസൂണിലെ മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം നാനെഘട്ടിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പങ്കുവച്ചത്
<blockquote class=”twitter-tweet”><p lang=”en” dir=”ltr”>When the magnitude of wind speed is equal & opposite to the force of gravity. The water fall at its best during that stage in Naneghat of western ghats range.<br>Beauty of Monsoons. <a href=”https://t.co/lkMfR9uS3R”>pic.twitter.com/lkMfR9uS3R</a></p>— Susanta Nanda IFS (@susantananda3) <a href=”https://twitter.com/susantananda3/status/1546033888757428224?ref_src=twsrc%5Etfw”>July 10, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
