പ്രശസ്തചിത്രകാരനായ അജയകുമാറിന്റെ ആദ്യ നോവലായ ‘നിഴല്‍ക്കളങ്ങളുടെ’ പ്രകാശനവും ചര്‍ച്ചയും 2022 മാര്‍ച്ച് 17 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പുസ്തകം പ്രകാശനം ചെയ്യും. സരിത മോഹന്‍ ഭാമ സ്വീകരിക്കും.
ഡോ പ്രസന്ന രാജന്‍, ഡോ പി വേണുഗോപാലന്‍, സി അശോകന്‍, വി ഷിനിലാല്‍, ഡോ സംഗീത ചേനംപുല്ലി, അനസ് നസിര്‍ ഖാന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, പ്രദീപ് പനങ്ങാട്, അജയകുമാര്‍, ആര്‍ എസ് അജിത് എന്നിവര്‍ സംസാരിക്കും. സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ഭാരത് ഭവനും ചേര്‍ന്നാണ് ‘അ അക്ഷരം’ സംഘടിപ്പിക്കുന്നത്.
