യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സേലന്‍സ്‌കി നിരസിച്ചു. അവസാനം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടുകയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് ബങ്കറിലേക്ക് മാറിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നത്.
തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുദ്ധം തുടങ്ങി മൂന്നാം ദിനവും രൂക്ഷമായ അക്രമമാണ് റഷ്യ യുക്രൈനില്‍ നടത്തുന്നത്.
ഇതിനിടെ യുക്രൈനില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 
                                            