മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം. ഫോണ്‍കോളിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. രമേശ് ഷിര്‍ഷട്, രാജു കാംഗ്‌നെ, ഗണേഷ് ഷെല്‍ക്കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണ്.
വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്.
മദ്യലഹരിയില്‍ തമാശക്ക് ചെയ്തതാണെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും ജാഗ്രത കൈവിട്ടിട്ടില്ല. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം.
