‘അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ ; സൈക്കിള്‍ യാത്രയില്‍ ഷാഫി പറമ്പിലിന്റെ തമാശ ട്രോളാക്കി സോഷ്യല്‍ മീഡിയ

പെട്രോള്‍-പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഷാഫി യാത്രക്കിടയില്‍ തമാശരൂപേണ പറഞ്ഞത് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായിരിക്കുകയാണ്.

സൈക്കിള്‍ യാത്രയ്ക്കിടയില്‍ ഞാന്‍ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്. തന്റെ പിന്നിലുള്ള പ്രവര്‍ത്തകനോട് പറഞ്ഞതാണ് ട്രോളായത്. ഫേസ്ബുക്കില്‍ ലൈവ് പോയിക്കൊണ്ടിരുന്ന വീഡിയോയിലാണ് ഇത് പറയുന്നത്. ലൈവ് എടുത്തയാള്‍ ഷാഫിയോട് പറയുന്നുണ്ട്് ലൈവ് ലൈവ് എന്ന്. തുടര്‍ന്ന് ഡിലീറ്റ് ഡിലീറ്റ് എന്ന് ഷാഫി പറയുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *