അന്താരാഷ്ട്രാ ലഹരി വിരുദ്ധദിനാചരണ വെബിനാര്‍ ഇന്ന് പാലായില്‍

പാലാ: എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സ കോളജ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് (26/06/2021) ലഹരി വിരുദ്ധ ദിനാചരണ വെബിനാര്‍ നടത്തും. മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ സി റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിക്കും.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അബു എബ്രാഹം മുഖ്യപ്രഭാഷണം നടത്തും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പോള്‍ കെ വര്‍ക്കി, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, ഡോ അനൂപാ ബെന്നി, ഡോ സി ജില്ലി ജെയിംസ്, ഡോ സിമിമോള്‍ സെബാസ്റ്റ്യന്‍, ലഫ്റ്റനന്റ് അനു ജോസ്, എക്‌സൈസ് വിമുക്തി മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, കാതറൈന്‍ ലിജു എന്നിവര്‍ പ്രസംഗിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിനി എല്‍സാ ജോസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുക്കും. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *