ജനപ്രിയ കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. കുടുംബ ചിത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഒരു പോലെ ഇണങ്ങുമെന്ന് വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മീരയ്ക്ക് തെളിയ്ക്കാനായി. ഒരിടവേളക്ക് ശേഷം താരം തിരിച്ചുവന്ന ചിത്രമാണ് മകള്‍. ജയറാം, ദേവിക, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ തന്‍റെ സഹായിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മീര.

നടിയുടെ സഹായിയാണ് രാധ. വര്‍ഷങ്ങളായി മീരക്കൊപ്പമുണ്ട് ഇവര്‍. ‘എന്‍റെ ലഞ്ച് ഡേറ്റുകൾ നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്‍റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ’ – എന്ന കുറിപ്പിനൊപ്പമാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്[2]. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും നേടിയിട്ടുണ്ട്.
