അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജനയും റംസാൻ മുഹമ്മദും, ​വീഡിയോ വൈറൽ

റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനൊപ്പം മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്. അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്തം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണിത്.

ഇൻസ്റ്റാ​ഗ്രാമിലൂടെ താരം പങ്കിട്ട് വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിരവധിപേരാണ് രണ്ടുപേരെയും അഭിനന്ദിച്ച് രം​ഗത്തെത്തിയത്.
മുൻപും നിരഞ്ജനയുടെ നൃത്ത പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ താരമാണ് റംസാൻ. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു.

https://www.instagram.com/reel/CfBwoPag3En/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *