കുക്കിംഗ് വീഡിയോകളുടെ കാലമാണിത്. എന്ത് ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ഇൻ്റർനെറ്റിൽ ലഭിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് രണ്ട് പെൺകുഞ്ഞുങ്ങളുടെ പാചക വീഡിയോയാണ്. ഓരോ പൊട്ടറ്റോ ചിപ്‍സിന്റെ പാക്കറ്റും കയ്യിൽ പിടിച്ചാണ് വിഡിയോ തുടങ്ങുന്നത്.
പാചകം പകുതി വഴിയിൽ എത്തിയപ്പോഴേക്കും ഒരാൾക്കു പരിഭ്രമമായി. ഡീ നമുക്ക് ഉള്ളിയങ്ങ് വലിച്ചെറിയാം, ഉമ്മച്ചി ചീത്ത പറയും.
എന്തൊക്കെ ആയാലും പാചകം എങ്ങനെയുണ്ടെന്നുള്ളതിന്റെ ഉത്തരം ആ കുഞ്ഞു മുഖങ്ങളില്‍ നിന്നറിയാം. വായിൽ വച്ചതിൽ പകുതിയും പുറത്തെടുത്തു, എന്നിട്ട് കൂട്ടത്തിലെ കൊച്ചു മിടുക്കി പറഞ്ഞ വാക്കുകളും വൈറലാകുകയാണ് . “അടിപൊളിയായി കിട്ടീട്ട്ണ്ട്”. എന്നാണ് കുഞ്ഞ് പറഞ്ഞത്. “വാ ടീ, വന്ന് തിന്നിട്ട് അടിപൊളിയാന്ന് പറഞ്ഞോ” എന്നു സഹോദരിയോടും പറഞ്ഞു. കണ്ടതിൽ മികച്ച കുക്കിംങ് വിഡിയോ എന്നാണ് ഇരട്ട സഹോദരിമാരുടെ നിഷ്കളങ്കമായ വിഡിയോയ്ക്കു താഴെ ഒരാൾ കമന്റു ചെയ്‌തത്.
https://www.instagram.com/reel/CdhytLeDZga/?utm_source=ig_web_copy_link
