തിരുവനന്തപുരം : കേരളത്തില്‍ പ്രചാരം ലഭിച്ചുവരുന്ന സ്‌ക്വാഷ് ഇനത്തില്‍ ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളെ അട്ടിമറിച്ച് അഖിലേന്ത്യാ ഇന്റര്‍ വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഗോപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
യൂണിവേഴ്‌സിറ്റി ക്യാപ്റ്റനും വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ നീരജ ഉള്‍പ്പെടുന്ന അഞ്ച് അംഗ ടീമാണ് ഹരിയാനയില്‍ നടന്ന ഇന്റര്‍ വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ പങ്കെടുത്തത്. അഞ്ജു, ശിവരഞ്ജിനി (വിമന്‍സ് കോളേജ് തിരുവനന്തപുരം) , രേഷ്മ, മേഘ പ്രേം (ഓള്‍ സെയിന്റ്‌സ് കോളേജ് തുമ്പ) എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
ഫൈനലില്‍ ഡല്‍ഹിയെ 3-1ന് പരാജയപ്പെടുത്തി മദ്രാസ് യൂണിവേഴ്‌സിറ്റിയാണ് ജേതാക്കളായത്. മുംബൈയാണ് മൂന്നാം സ്ഥാനം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് കേരള യൂണിവേഴ്‌സിറ്റ് സ്‌ക്വാഷ് ടീം ദേശീയതല നേട്ടം സ്വന്തമാക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി പുരുഷ ടീമും അഖിലേന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പ്രി-ക്വാര്‍ട്ടര്‍ വരെ എത്താന്‍ പുരുഷന്മാര്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി മാത്രമാണ് സ്‌ക്വാഷ് മത്സരങ്ങളില്‍ പങ്കെടുത്തത്.
