സെക്‌സിൽ താൽപര്യമില്ലാത്തതിന് കാരണം ഇതാണോ? എങ്കിൽ നിർബന്ധമായും നിങ്ങളിത് വായിക്കണം

പല ലൈംഗിക പ്രശ്നങ്ങളും രഹസ്യമാക്കി വയ്ക്കുന്നവരാണ് മലയാളികൾ. പുറത്ത് പറഞ്ഞ് ചികിത്സ നേടാൻ പലരും തയ്യാറാകാറുമില്ല. ഇത് പലപ്പോഴും ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നതും പതിവാണ്. അത്തരത്തിൽ ലൈം​ഗിക ബന്ധത്തിനിടയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഡിസ്പറൂണിയ.

ലൈംഗിക ബന്ധത്തിനിടെ സ്ത്രീകൾക്ക് വേദന അനുഭവപ്പെടുന്ന അവസ്ഥയെയാണ് ഡിസ്പറൂണിയ എന്ന് പറയുന്നത്. ഈ വേദനയെക്കുറിച്ച് ഭർത്താവിനോട് പോലും പറയാത്തവരുണ്ട്. പകരം തലവേദനയാണെന്നോ വയറുവേദനയാണെന്നോ പറഞ്ഞ് സെക്സിൽ നിന്ന് ഒഴിഞ്ഞുമാറും.

യോനിയിൽ പിരിമുറുക്കം കൂടുന്നതും വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ലാത്തതുമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. ഈ വേദന സ്ത്രീകൾക്ക് സെക്‌സിനോടുള്ള താത്പര്യം കുറയ്ക്കും. ഫോർപ്ലേ ഇല്ലാതെ ധൃതിയിൽ ബന്ധപ്പെടുമ്പോഴാണ് കൂടുതലായും ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത്.ഉത്തേജനവും വികാരവും കുറയുന്നതും, സെക്സിനെക്കുറിച്ച് മനസിൽ ഉത്കണ്ഠ ഉണ്ടാകുമ്പോഴുമൊക്കെ യോനിയിൽ വരൾച്ചയുണ്ടാകും. ഇതാണ് വേദനയുടെ പ്രധാന കാരണം. യോനിയിലെ വരൾച്ച ഒഴിവാക്കാൻ പലതരം ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാണ്.

ഇതല്ലാതെ മൂത്രാശയ രോഗങ്ങളും യോനിയിലെ പൂപ്പൽബാധയുമൊക്കെ ലൈംഗിക ബന്ധത്തിനിടെ വേദനയും പുകച്ചിലുമൊക്കെ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഈ അവസ്ഥയെ നിസാരമായി കാണരുത്. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *