ബാലതാരമായി എത്തി മലയാളി മനസുകളിലേക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടാണ്.

കോട്ടൺ സാരിയിലാണ് ഇത്തവണ ശാലിൻ എത്തിയിരിക്കുന്നത്. ഒരു നാടൻ പെൺകുട്ടിയായാണ് ചിത്രങ്ങളിൽ ശാലിൻ. സാരിയ്ക്ക് ചേരുന്ന നിറത്തിലുള്ള കുപ്പി വളകളാണ് ശാലിൻ അണിഞ്ഞിരുന്നത്. ആഭരണങ്ങൾ ഒന്നും തന്നെ താരം ധരിച്ചിരുന്നില്ല.

ശാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “ഓട്ടോഗ്രാഫ്” എന്ന സിനിമയിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശാലിനെ പ്രിയങ്കരിയാക്കി മാറ്റി. ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.
