സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ; ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതീഷേധം . പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര് ഉത്തരവ്. ജീവനക്കാരുടെ നിയമനം സ്ഥലംമാറ്റം സ്ഥാനക്കയറ്റം അടക്കം ഫയലുകളിൽ തീര്‍പ്പ്. അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമായിരുന്ന ഇത്തരം കാര്യങ്ങളിൽ അധികാരം പരിമിതപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.

ഭരണ നിര്‍വ്വഹണത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാനം ആണിത്. ഇത് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഘടകക്ഷി വകുപ്പുകളിൽ പോലും ഇടപടൽ സാധ്യമാകുന്ന തരത്തിലാണ് ഉത്തരവിലെ വ്യവസ്ഥകളെന്നാണ് ആക്ഷേപം.

വകുപ്പു മേധാവികൾക്ക് മേൽ നിയന്ത്രണം ഉത്തരവ് അനുസരിച്ച് സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ ചുമതലയാണ്. വകുപ്പ് മേധാവിക്കുണ്ടായിരുന്ന അധികാരങ്ങൾ വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത് ഭരണ പ്രതിസന്ധിക്ക് പോലും കാരണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *