ശിവരാത്രി ആഘോഷവും ഐതീഹ്യങ്ങളും

അനുഷ്ഠാനങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിവരുന്ന സമൂഹത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍. ഓരോ വ്യക്തിക്കും ഏത് മതത്തിലും എത് ദൈവത്തിലും വിശ്വസിക്കണമെന്ന് സ്വയം തീരുമാനിക്കാം. വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അങ്ങനേയും ചെയ്യാം.ആരുടേയും വിശ്വാസത്തിനെ ചോദ്യം ചെയ്യാന്‍ നാം ആരുമല്ല. ഇത്തരത്തില്‍ ഹൈന്ദവര്‍ക്കിടയില്‍ അഘോഷിച്ചു വരുന്നതാണ് ശിവരാത്രി.ശിവരാത്രിയെ മഹാവ്രതം എന്ന് വിശേഷിപ്പിക്കുന്നു. ഭഗവാന്‍ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി എന്നാണ് വിശ്വാസം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ശിവരാത്രി വ്രതം നോല്‍ക്കുക.

ശിവഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട ഉത്സവമാണ് ശിവരാത്രി. പുരാണങ്ങളില്‍ ഇതിന് രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലായി മദനം നടത്തിയപ്പോള്‍ രൂപപ്പെട്ട കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം മഹാദേവന്‍ പാനം ചെയ്യുകയും ഇത് മഹാദേവന് ഹാനികരം ആവാതിരിക്കാന്‍ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഡത്തില്‍ മുറുകെ പിടിക്കുകയും വായയില്‍ നിന്നും പുറത്ത് പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ അടച്ചുപിടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇങ്ങനെ വിഷം കണ്ഡത്തില്‍ ഉറച്ചാണ് ഭഗവാന് നീലകണ്ഡന്‍ എന്ന നാമം ലഭിച്ചത്. ആപത്ത് വരാതിരിക്കാന്‍ ശിവഭഗവാന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രി.
അടുത്ത ഐതീഹ്യം മഹാവിഷ്ണുവിനെയും മഹാദേവനെയും ബ്രന്മാവിനെയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്റെ നാവില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പ്‌ലൂടെ സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണുവാണ് ഞാന്‍ എന്ന ശിവന്റെ ഉത്തരം ബ്രഹ്മാവിന് ഇഷ്ടമായില്ല. അങ്ങനെ അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചെന്നും ഒരു ശിവലിംഗം അവര്‍ക്ക് മധ്യ പ്രത്യക്ഷപ്പെട്ടുവെന്നും ശിവലിംഗത്തിന്റെ അറ്റം കണ്ടെത്താന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. യുഗങ്ങള്‍ കഴിഞ്ഞാലും ഇതിന്റെ മുകള്‍ഭാഗം കണ്ടെത്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയ ബ്രഹ്മദേവന്‍ ശിവലിംഗത്തിന് മുകളില്‍ നിന്നും താഴേക്ക് വീണുകൊണ്ടിരിക്കുന്ന സഹായം അഭ്യര്‍ത്ഥിക്കുന്നു. കൈതപൂവ് ശിവലിംഗത്തിന് മുകളില്‍നിന്നും എടുത്തതാണെന്ന് കളവു പറയാന്‍ ബ്രഹ്മദേവന്‍ കൈത പൂവിനോട് ആവശ്യപ്പെട്ടു. കൈത പൂവ് ആ സമ്മതം മൂളി അതിനുശേഷം ബ്രഹ്മാവ് ശിവന്‍ അടുത്തെത്തുകയും ശിവലിംഗത്തിനു മുകളില്‍ ഭാഗത്തു നിന്നാണ് വരുന്നത് എന്ന് പറയുകയും ചെയ്യുന്നു. തെളിവായി കൈതപൂവിന് കൊണ്ടുവന്നതെന്നും പറയുകയായിരുന്നു തുടര്‍ന്ന് ബ്രഹ്മദേവന്‍ പറഞ്ഞത് കളവാണെന്ന് മനസ്സിലാക്കി മഹാദേവ അവിടെ പ്രത്യക്ഷപ്പെട്ട കൈതയോട് ബ്രഹ്മദേവന്‍ പറഞ്ഞത് സത്യമാണോ എന്ന് അന്വേഷിച്ചു. അതെ മറുപടി ലഭിച്ചതോടെ കോപംകൊണ്ട് മഹാദേവന്‍ ബ്രഹ്മാവിന്റെ അഞ്ചാം ശിരസ്സ് അറുത്തെടുത്തു. തുടര്‍ന്ന് ആരും നിന്നെ പൂജിക്കാതാവട്ടെ എന്ന ശാപവും കൊടുത്തു. ഈ സംഭവത്തിനു ശേഷമാണ് കൈതപൂവ് ആരും പൂജയ്‌ക്കെടുക്കാത്തതെന്നും ബ്രഹ്മാവിനെ പൂജിക്കാക്കാത്തതെന്നുമാണ് വിശ്വാസം. മഹാദേവന്‍ പ്രത്യക്ഷപ്പെട്ടത് കറുത്ത പക്ഷത്തില്‍ ചതുര്‍ദ രാത്രിയിലായിരുന്നു. എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണം എന്നും അതിനു ശിവരാത്രി എന്നായിരിക്കും പേരെന്നും മഹാദേവന്‍ പറയുകയായിരുന്നു.


കൃത്യമായ ചടങ്ങുകളോടെയാണ് ശിവരാത്രി വ്രതം എടുക്കുക. ശിവരാത്രി എടുക്കുന്നവര്‍ തലേന്ന് തന്നെ മുറ്റമടിച്ചു കഴുകി വൃത്തിയാക്കി ശുദ്ധി വരുത്തണം. വ്രതം എടുക്കുന്ന ആള്‍ തലേന്നുരാത്രി അരി ആഹാരം കഴിക്കരുത്. ശിവരാത്രി ദിവസം രാവിലെ ക്ഷേത്ര ദര്‍ശനം നടത്തുകയും പകല്‍ ഉപവാസം എടുക്കുകയും വേണം. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഒരിക്കല്‍ വ്രതം എടുക്കാം. അന്ന് വൈകുന്നേരം മഹാദേവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാം. പിറ്റേന്ന് മഹാദേവനെ നമസ്‌കരിച്ചു വ്രതം അവസാനിപ്പിക്കുകയാണ് പതിവ്.
കേരളത്തില്‍ പ്രശസ്തമായ ആലുവ മഹാദേവ ക്ഷേത്രം, ചെലാമറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ ബലി ദര്‍പ്പണത്തിന്ന് എത്താറുണ്ട്.
കേരളത്തിന് പുറമെ ഇന്ത്യയിലെ പലയിടങ്ങളിലും ശിവരാത്രി വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. ആഴ്ചകളോളം നീളുന്ന ചടങ്ങുകളും ആഘോഷവും നടക്കുന്നതും ഇന്ത്യയില്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *