ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലെ ബിഗ്ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. പൂര്‍ണമായി വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് കത്തനാര്. റോജിന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയവിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് കത്തനാര്. ഏഴു ഭാഷകളില്‍ പുറത്തിറങ്ങുന്ന കത്തനാരിന്റെ പ്രിപ്രൊഡക്ഷനും, പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.
