വിസ്മയകേസ് ; പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കിരണിനെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും.

അതേസമയം കിരണ്‍ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വിസ്മയ കേസില്‍ 90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പി ക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍്‌ദ്ദേശം നല്കിയിരുന്നു. ആ കാലയളവിനുള്ളില്‍ കുറ്റപത്രം നല്കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നീക്കം. എന്നാല്‍ ഇതിനിടയില്‍ കിരണിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റപത്രം നല്കുന്നതും വൈകും.

Leave a Reply

Your email address will not be published. Required fields are marked *