തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആളുകളിലെ രോഗപ്രതിരോധശേഷിയുടെ തോത് കണ്ടെത്താന്‍ സെറോ സര്‍വ്വേ നത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം ആര്‍ജ്ജിക്കുന്ന രോഗ പ്രതിരോധ ശേഷിയും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് വഴി ലഭിക്കുന്ന രോഗപ്രതിരോധ ശേഷിയുടേയും തോത് കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സര്‍വ്വേ നടത്തുന്നത്
നേരത്തെ ഐസിഎംആര്‍ സെറോ സര്‍വ്വേ നടത്തിയതില്‍ കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക് 44.4 ആയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും കൂടാനുളള സാധ്യത ആണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
