ന്യൂഡല്‍ഹി ; കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. മൂന്നോളം പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ഷനാണ് മാറ്റി വെച്ചിരിക്കുന്നത്.
ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മാന്‍ഡി തുടങ്ങിയ ലോക്‌സഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളാ ണ് മാറ്റിയിരിക്കുന്നത്.
നിയമസഭാ മണ്ഡലങ്ങളായ ഹരിയാനയിലെ കല്‍ക, എല്ലനാബാദ് രാജസ്ഥാനിലെ വല്ലഭനഗര്‍, കര്‍ണാടകയിലെ സിന്ധി, രാജബാല, മേഖലയിലെ മെവ്‌റിംങ്ഖ്‌നംഗ്, ഹിമാചല്‍പ്രദേശിലെ ഫത്തേപ്പൂര്‍ ആന്ധ്രപ്രദേശിലെ ബാദ് വേല്‍ എന്നീ എട്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുകള്‍ മാറ്റി.ഒഴിവ് വന്ന് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിയമമുണ്ടെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുക എന്നല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നു.
