രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഏവരും കാത്തിരിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുക 13 ചിത്രങ്ങള്‍. രാവിലെ 10 മുതല്‍ കൈരളി തീയറ്ററിലും ടാഗോറിലുമാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം ആരംഭിക്കുന്നതാണ്.
ഉദ്ഘാടന ചിത്രം ‘രഹ്ന മറിയം നൂര്‍’ ആയിരിക്കും. വാര്‍ധക്യത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍, യന്ത്രമനുഷ്യര്‍ കൊപ്പം ഉള്ള ആധുനിക ജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍, കോവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറയുന്ന നയന്റിന്‍ എന്നിവയടക്കം 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *