കണ്ണൂര്‍: യൂട്യൂബ് വ്‌ലോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ 17 ആരാധകരും പോലീസ് പിടിയില്‍. നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയതത്.
യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ തടിച്ചു കൂടിയത്. തുടര്‍ന്ന് ആര്‍ടിഒ ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ എന്ന് അറിയപ്പെടുന്ന ലിബിന്‍, ഇബിന്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
