ഇന്ന് മൊബൈൽ ഫോണുകളുടെ കാലമാണ്. ദിവസത്തിന്റെ വലിയ ഒരു ശതമാനം സമയവും മൊബൈൽ ഫോണിൽ കളയുന്നവരാണ് ഒട്ടുമിക്കപേരും. എന്നാൽ മൊബൈൽ ഫോണിന്റെ ഉപയോഗത്തിനെ രൂക്ഷമായി വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ആരാണ് എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. അത് മറ്റാരുമല്ല, മൊബൈല്‍ കണ്ടുപിടിച്ചയാൾ തന്നെ.
അമേരിക്കന്‍ എഞ്ചിനീയറായ മാര്ട്ടിന് കൂപ്പറാണ് മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്. മോട്ടറോള കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 1973-ലാണ് വയര്‍ലെസ് സെല്ലുലാര്‍ ഉപകരണം കണ്ടുപിടിച്ചത്. മോട്ടറോള സി ഇ ഒ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് മിഷേലിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടന്നത്. ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത് മാര്ട്ടിന് കൂപ്പറും ജോണ്‍ ഫ്രാന്സിസുമാണ.
ഇപ്പോള്‍ 93 വയസുകാരനായ മാര്ട്ടിന് കൂപ്പർ പറയുന്നത് ഇങ്ങനെ. കുറച്ച് സമയം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. മൊബൈലില്‍ കുത്തിയിരുന്ന് സമയം കളയാതിരിക്കുക. അടുത്തിടെ ബിബിസിയുടെ ബിബിസി ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ഡയലോഡ്. ‘മൊബൈലും പിടിച്ചിരുന്ന് സമയം കളയാതെ, പോയി ഒരു ജീവിതം ഉണ്ടാക്കാന്‍ നോക്ക്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ കിളി പോയത് കേട്ട് നിന്നവര്‍ക്കായിരുന്നു.

 
                                            