പങ്കാളികൾ തമ്മിലും സുഹൃത്തുകൾ തമ്മിലും വഴക്ക് ഉണ്ടാകുന്നത് പതിവാണ്. എന്നാൽ പലപ്പോഴും പൊതു ഇടങ്ങളിൽ എത്തുമ്പോൾ ഈ വഴക്ക് മാറ്റിവച്ച് സ്നേഹത്തോടെ പെരുമാറുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി വഴക്ക് . മെട്രോയിലേക്ക് വരെ നീണ്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം വഴക്കുണ്ടാക്കുന്ന സുഹൃത്തുക്കളെ കൗതുകത്തോടെ നോക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.
കാർത്തിക് എന്നായാളുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോയാണ് ഇപ്പോഴിതാ വൈറലാകുന്നത്. ‘ഡൽഹി മെട്രോയിലെ വിനോദം.’– എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പ്രമുഖ വസ്ത്ര നിർമാണ കമ്പനിയായ സാറായിൽ നിന്നും വാങ്ങിയ ഷർട്ടിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലാകുന്നത്. 1000 രൂപ വിലയുള്ള വസ്ത്രത്തിന് 150 രൂപ മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് യുവതിയെ ചൊടിപ്പിച്ചത്.
പെൺകുട്ടി ഇയാളെ മുഖത്തും ശരീരത്തിലും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ആൺസുഹൃത്ത് ഒരു തവണ പെൺകുട്ടിയെ മുഖത്തേക്ക് അടിക്കുന്നുണ്ട്. വിഡിയോയുടെ അവസാനത്തിൽ ഒരു സ്ത്രീയും നിന്നെ പോലെ ഒരു പുരുഷനെ ആഗ്രഹിക്കില്ല എന്നു പെൺകുട്ടി പറയുന്നതും വിഡിയോയിൽ ഉണ്ട്. മെട്രോയിൽ നിന്നും ഇറങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ നോക്കാം എന്ന് പെൺകുട്ടിയോട് ആൺസുഹൃത്ത് പറയുന്നതും കാണാം.
