ന്യൂഡല്‍ഹി : ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന പതിവ് ഇന്നും തുടരുന്നു. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.
ഡീസല്‍ ലിറ്ററിന് 16 പൈസയാണ് ഇന്ന് കുറച്ചത്. ജൂലായില്‍ പന്ത്രണ്ട് ദിവസത്തിനിടെ 11 തവണയാണ് ഇന്ധന വിലയില്‍ വ്യതിയാനം സംഭവിച്ചത്. 11 തവണയും പെട്രോളിന് വില കൂട്ടിയപ്പോള്‍ ഡീസലിന് പത്ത് തവണ വര്‍ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയുമായിരുന്നു. സംസ്ഥാനത്തെ പെട്രോള്‍ വില ഇതോടെ നൂറ്റി മൂന്ന് രൂപ പിന്നിട്ടു.
പുതിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 103.17 ആണ് പെട്രോള്‍ വില. ഡീസലിന് 96.30. എറണാകുളത്ത് പെട്രോള്‍ വില 103.06, ഡീസല്‍ 96.20. കോഴിക്കോട് 101.60 രൂപയാണ് പെട്രോള്‍ വില. 94.86 രുപയാണ് ഡീസല്‍ വില.
