പുതിയ കാമ്പയിനുമായി കോംഫി

തിരുവനന്തപുരം : അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്റെ പുതിയ കാമ്പയിന്‍ നടി ശ്രദ്ധ കപൂര്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇത് ഏതുസാഹചര്യവും വേഗത്തില്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നു എന്നതാണ് പ്രചാരണത്തിന്റെ ആശയം. അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറില്‍ നിന്നുള്ള കോംഫി താങ്ങാനാവുന്ന വിലയില്‍ ഉന്നതഗുണനിലവാരമുള്ള സാനിറ്ററിനാപ്കിനുകളാണ് ലഭ്യമാക്കുന്നത്.


ആരോഗ്യകരവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ കോംഫി സ്നഗ് ഫിറ്റിനെ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *