പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പിഴ, പുതിയ തൊഴിൽ നിയമങ്ങൾ വരുമോ? ജൂലൈ ഒന്ന് മുതൽ സമ്പത്തിക രം​ഗത്ത് അടിമുടി മാറ്റം

ജൂലൈ ഒന്ന് സാമ്പത്തിക രം​ഗത്ത് വൻ മാറ്റം. നികുതിയിലും ഓഹരി വിപണിയിലുമാണ് പ്രധാനമായി മാറ്റങ്ങൾ ഉണ്ടാകുക. തൊഴി നിയമങ്ങളിളും പരിഷ്കരിക്കുന്നതായി റിപ്പോർട്ടുണ്ട്. ബാങ്കിങ് രംഗത്ത് ഇടപാടുകളിൽ മാറ്റത്തിന് വഴിമരുന്നിട്ടേക്കാവുന്ന കാർഡ് ടോക്കണൈസേഷൻ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒക്ടോബറിലേക്ക് നീട്ടിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള മറ്റ് പ്രധാന മാറ്റങ്ങൾ ഇവയാണ്.

∙പാനും ആധാറും ബന്ധിപ്പിക്കുന്നതിന് ജൂലൈ ഒന്ന് മുതൽ 1000 രൂപ പിഴ കൂടി കൊടുക്കണം.

∙ടി ഡി എസ് നിയമങ്ങളിൽ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ സൗജന്യ സാമ്പിളുകൾ വരെ ഇതിൽപ്പെടും.

∙തൊഴിൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം മുമ്പുണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴും അതിൽ വ്യക്തത വന്നിട്ടില്ല.

∙ 2022- 23 അനുമാന വര്‍ഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിന്റെ അവസാന തിയതി ജൂലൈ 31 ആണ്

ക്രിപ്റ്റോകറൻസി പോലുള്ള വെർച്വൽ ആസ്തികൾക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടി ഡി എസും ജൂലൈ ഒന്ന് മുതൽ ചുമത്തുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *