പരീക്ഷ ഫലങ്ങൾക്ക് പിന്നാലെ തട്ടിപ്പുസംഘം സജീവം, പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ

ഹരിപ്പാട്: ബി എസ് സി നാഴ്സിം​ഗ് പഠിക്കാൻ ആ​ഗ്രഹിക്കുന്ന കുട്ടികളെ നോട്ടമിട്ട് തട്ടിപ്പുസംഘം. കോളേജ് അഡ്മിഷൻ ശരിയാക്കി നൽകാം എന്ന വാ​ഗ്ദാനവുമായി വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ വരെ സ്കോളർഷിപ്പും ഇത്തരം ത‌‌ട്ടിപ്പുസംഘം വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് പണവും, ലഹരിവസ്തുക്കളും വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഈ സംഘം സജീവമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചതിയിൽ പെടാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് ചെക്ക് ആവശ്യപ്പെട്ടു. എല്ലാവിധ അംഗീകാരത്തോടും കൂടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻമ്മാരുടെ സംഘടനയാണ് ചെക്ക്. കേരളത്തിൽ എല്ലാ ജില്ലകളിലും ചെക്ക് മെമ്പേഴ്സിന്റെ സേവനം ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *