കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി ഒരുക്കുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക. .
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ ഒരുങ്ങുന്നത്. ആഡംബര സൗകര്യങ്ങളോടു കൂടി ആരെയും വിസ്മയിപ്പിക്കുന്ന ജലയാനമാണ് ‘നെഫര്‍റ്റിറ്റി’.
വളരെ കുറഞ്ഞ തുക മാത്രമേ യാത്രക്ക് ചെലവാകുന്നുള്ളൂ. യാത്രയും ബുക്കിംഗും സംബന്ധിച്ച് വിശദവിവരങ്ങൾ കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട്.
