തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ പഞ്ചായത്ത്

മലപ്പുറം : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ എന്‍ ഷാനവാസ് പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന തരത്തില്‍ 20 ല്‍ കൂടുതല്‍ ആക്ടീവ് പദ്ധതികള്‍ അനുവദിക്കില്ലാ എന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലറും മെറ്റീരിയല്‍സ് ഫണ്ട് അനുവദിക്കുന്നതിലെ അകാരണമായ കാലതാമസവുമെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ രൂപീകരണ ലക്ഷ്യത്തില്‍ നിന്നു തന്നെ വ്യതിചലിക്കുന്ന വിധമാണെന്ന് പ്രമേയം വിശദീകരിച്ച് സംസാരിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിക്ക് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷ ആസ്യ കുന്നത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ ആസിഫ് മുട്ടിയറക്കല്‍, അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, പാന്തൊടി ഉസ്മാന്‍, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, ഫാത്തിമ വട്ടോളി, ഷമീമത്തുന്നീസ പാട്ടുപാറ , നീലന്‍ കോഡൂര്‍, ജൂബി മണപ്പാട്ടില്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, കെ പി ശരീഫ, അസി. സെക്രട്ടറി ബിന്ദു വി ആര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *