നവകേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാതരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘ തെളിനീരോഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത് ക്യാമ്പയിന് സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അനെക്സ് 2 ലെ ശ്രുതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷതവഹിച്ചു.
മാര്‍ച്ച് 22 ലോക ജലദിനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശസ്വയം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
