തുറമുഖ നിര്‍മാണത്തിനായി വിഴിഞ്ഞം കരിമ്പളിക്കരയില്‍ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. കുരിശടി പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികള്‍ പറയുന്നത്. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്.
ഇതോടെയാണ് സ്ത്രീകളടക്കം നിരവധി വിശ്വാസികള്‍ പ്രദേശത്തെത്തി പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.തുറമുഖ നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.
