തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചു കീറി തിന്നു

ചെന്നൈ: റോഡിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. തമിഴ്നാട് മധുരയ്ക്ക് സമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തീയേറ്ററിന് സമീപമാണ് സംഭവം. ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

തീയേറ്ററിന് സമീപം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ തുടർച്ചയായി കടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്റെ ജ‌ഡം കണ്ടത്. ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു. പൊന്നുസാമി തീയേറ്ററിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *