തിരുവനന്തപുരം: കേരളത്തിന്റെ അടച്ചിടല്‍ തീരുമാനിച്ചിരുന്നത് ടിപിആര്‍ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവര്‍ 80 ശതമാനം കഴിഞ്ഞാല്‍ ടിപിആര്‍ അടിസ്ഥാനമാക്കി വ്യാപനം വിലയിരുത്തേണ്ട എന്നതായിരുന്നു വിദഗ്ധ സമിതി നിര്‍ദേശം. അതിനാല്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ടിപിആര്‍ പ്രസിദ്ധീകരിക്കില്ല.
ഒരു ദിവസം ആകെ ടെസ്റ്റു ചെയ്യുന്നവരില്‍ എത്രപേര്‍ രോഗികള്‍ എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെയാണ് ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്ര പേര്‍ രോഗികളാകുന്നുവെന്ന് മനസിലാക്കുന്ന ഡബ്യൂഐപിആറിലേക്ക് ചുവടുമാറ്റിയത്. ഐപിആര്‍ അടിസ്ഥാനമാക്കി അടച്ചില്‍ നിശ്ചയിച്ചപ്പോഴും സംസ്ഥാനത്തെ രോഗവ്യാപനം മനസിലാക്കാന്‍ ഉപകരിച്ചത് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു ടിപിആര്‍ നിരക്കായിരുന്നു. എന്നാല്‍ ഇനി മുതല്‍ ടിപിആര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കില്ല. ഇന്നലത്തെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ നിന്ന് ടിപിആര്‍ ഒഴിവാക്കി. .
ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഡുകളുടെ അടച്ചിടല്‍ ഒഴിവാക്കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രോഗികളാവരും സമ്പര്‍ക്കമുള്ളവരും വീട്ടില്‍ തന്നെ ഇരിക്കുക, വാക്‌സീന്‍ സ്വീകരിച്ച രോഗലക്ഷണമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാം എന്ന നിലയിലേക്ക് നിയന്ത്രണങ്ങള്‍ മാറിയേക്കും. ശനിയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തില്‍ ഉള്‍പ്പടെ കൂടുതല്‍ വ്യക്തത വരുത്തും.
