പത്തനംതിട്ട; കേരളത്തില്‍ ജവാന് റം നിര്‍മ്മാണം നിലച്ചു. അതിന്റെ ഫലമായി സര്‍ക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാന നഷ്ടം. സ്പിരിറ്റ് തിരിമറി കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയതോടെ മദ്യ ഉത്പാദനം നിര്‍ത്തി വച്ചിരുന്നു. പ്രതിദിനം 54,000 ലിറ്റര്‍ ജവാന് മദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഒമ്പത് കുപ്പികള്‍ ഉള്‍ക്കൊള്ളുന്ന 6000 പെട്ടി മദ്യമാണ് ഒരു ദിവസം നിറയ്ക്കുന്നത്. 64 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുപ്പികളിലാക്കുന്നത്.
പത്തിരട്ടി ലാഭത്തിലാണ് ഒരു കുപ്പി സര്‍ക്കാര്‍ വില്‍ക്കുന്നത്.
